ആധുനിക കാലഘട്ടത്തിൽ സാമുദായിക ശാക്തീകരണം അഭിവാജ്യ ഘടകം : റവ. ഡോ. ഫിലിപ്പ് കവിയിൽ
ആധുനിക കാലഘട്ടത്തിൽ സാമുദായിക ശാക്തീകരണം അഭിവാജ്യ ഘടകം : റവ. ഡോ. ഫിലിപ്പ് കവിയിൽ
ചന്ദനക്കാംപാറ: ക്രൈസ്തവ സമുഹത്തിൽ സാമുദായിക ശാക്തീകരണം ഈ കാലഘട്ടത്തിൽ അഭിവാജ്യ ഘടകമാണെന്ന് കത്തോലിക്കകോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ.
ചന്ദനക്കാംപാറ പാരിഷ് ഹാളിൽ നടന്ന കത്തോലിക്ക കോൺഗ്രസ് ചന്ദനക്കാംപാറ യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര ആമുഖപ്രഭാഷണവും ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഇടവക സഹവികാരി ഫാ. ജിന്റോ കടയി ലാൻ, എകെസിസി ഫൊറോന പ്രസിഡൻ്റ് ബെന്നി ചേരിയ്ക്ക ത്തടത്തിൽ, വൈസ് പ്രസിഡൻ്റ് ജാൻസി ചക്കാംകുന്നേൽ, ട്രഷറർ മാമച്ചൻ ചക്കാംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m