j176

മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പലിന്റെ കൂദാശാകർമം നടന്നു

മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പലിന്റെ കൂദാശാകർമം നടന്നു

മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പലിന്റെ കൂദാശാകർമം നടന്നു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് കൂദാശാകർമം നിർവഹിച്ചത്.

കർമ്മലീത്ത മിഷ്ണറിമാർ നിർമിച്ച ഈ പള്ളി ആഗോള സഭയുടെ പ്രേഷിതചൈതന്യത്തിന്റെ അടയാളമാണെന്നും വൈദികവിദ്യാർത്ഥികളുടെ ഊർജസ്രോതസായി ആലയം മാറട്ടേയെന്നും മേജർ ആർച്ച് ബിഷപ്പ് ആശംസിച്ചു.

മുഖ്യകാർമികനോടൊപ്പം 10 ബിഷപ്പുമാരും നൂറോളം വൈദികരും ആയിരത്തോളം സന്യസ്തരും വൈദികാർത്ഥികളും വിശ്വാസികളും ആശീർവാദകർമത്തിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ മെമെന്റോ നൽകി.

 


Comment As:

Comment (0)