ff182

കേരളത്തിലെ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം

കേരളത്തിലെ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം

ന്യൂ ഡല്‍ഹി: കേരളത്തിലെ 10 ജില്ലകളിലുള്ള 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയതായി ജലവിഭവമന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി റിപ്പോർട്ട്.

ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂർ (21), കാസർകോട് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തിരുവനന്തപുരം (1), തൃശ്ശൂർ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. രാജ്യത്താകെ ഏഴ്‌ സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തില്‍ മാലിന്യമുണ്ട്. കേരളത്തിനുപുറമേ അസം, ബിഹാർ, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിലാണിത്. ലവണാംശം, ഇരുമ്ബ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാലനടപടികളൊന്നും സർക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി. കൂട്ടത്തില്‍ പഞ്ചാബിലാണ് ഗുരുതരസ്ഥിതി. ഇവിടെ ഒൻപത് ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളില്‍ റേഡിയോ ആക്‌റ്റീവ് മൂലകമായ യുറേനിയം മാലിന്യമാണുള്ളത്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന 22 പ്രദേശങ്ങളില്‍ ഇടക്കാലനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ജനവാസകേന്ദ്രങ്ങള്‍ നടപടിക്കായി കാത്തിരിക്കുന്നു.

വൃക്ക, കരള്‍, അസ്ഥി തുടങ്ങിയവയില്‍ അടിഞ്ഞുകൂടി വലിയതോതില്‍ ആരോഗ്യത്തെ ബാധിക്കുന്ന മാലിന്യങ്ങള്‍ മരണത്തിലേക്കടക്കം നയിക്കാനിടയാക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)