ചക്രവാതചുഴി രൂപപ്പെട്ടു, 11 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത.
ചക്രവാതചുഴി രൂപപ്പെട്ടു, 11 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത.
ചക്രവാതചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതല്‍ മഴ സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ന്യൂന മർദ്ദ സാധ്യത
അതിനിടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m