'ദിവ്യകാരുണ്യ തിരുരക്താഭിഷേക' ധ്യാനം ജനുവരി 3 മുതല്‍
'ദിവ്യകാരുണ്യ തിരുരക്താഭിഷേക' ധ്യാനം ജനുവരി 3 മുതല്‍
യഥാർത്ഥമായ അഭിഷേകത്തിൽ നിറയാനും വിശുദ്ധിയിൽ ജീവിക്കാനും സഹായിക്കുന്ന 'ദിവ്യകാരുണ്യ തിരുരക്താഭിഷേക' ധ്യാനം ജനുവരി 3 മുതല്‍ 6 വരെ നടക്കും. പാലാ ചെത്തിമറ്റം ക്രിസ്തുജ്യോതി ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, പ്രമുഖ വചനപ്രഘോഷകരായ ഫാ. ജിസൺ പോൾ വേങ്ങശേരി, ബ്രദർ തോമസ് കുമളി, ബ്രദർ പ്രിൻസ് സെബാസ്റ്റ്യൻ, ബ്രദർ സജി പാലാ തുടങ്ങിയവർ നേതൃത്വം നല്‍കും.
"ഹോളി യൂക്കരിസ്റ്റിക് അഡോറേഷന്‍ മിനിസ്ട്രി"യാണ് പരിശുദ്ധാത്മാവിന്റെ അഭിഷകത്തിൽ നിറയുവാനും, സഭയെ പടുത്തുയർത്താനും ആത്മാക്കളെ നിത്യജീവനിലേക്ക് നയിക്കാനും, സഭാപഠനങ്ങളോട് ചേർന്നുള്ള ആത്മീയ ശുശ്രൂഷകളുമായി ധ്യാനം ഒരുക്കുന്നത്. ജനുവരി 3നു വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന 'ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം' ആറാം തീയതി തിങ്കളാഴ്ച 2 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബുക്കിംഗിന്:
* Br. Joyel 09961167804 Seena sr 08075001751
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m