ff274

ഭൂകമ്പo: ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ച് മാര്‍പാപ്പ

ഭൂകമ്പo: ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ച് മാര്‍പാപ്പ

മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു.

 ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.  81 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും തലസ്ഥാനത്തെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. ചൈനയിലെ യുനാന്‍, സിചുവാന്‍ പ്രവിശ്യകളിലും ബംഗ്ലാദേശ്, ഇന്ത്യ എന്നിവയുള്‍പ്പെടെ മറ്റ് അയല്‍രാജ്യങ്ങളും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)