ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു, മാർപാപ്പാ
ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു, മാർപാപ്പാ
പരിവർത്തനവും മാപ്പും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന രണ്ടും തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്.
മാനസാന്തരത്തിലേക്ക് നമ്മെ വിളിക്കുകയും തൻറെ മാപ്പേകി നമ്മെ നിരന്തരം നവീകരിക്കുകയും ചെയ്യുന്ന അന്തസ്നേഹവാനായ ദൈവപിതാവിൻറെ പിതൃവദനത്തിന് തങ്ങളുടെ സേവനത്തിലൂടെ സാക്ഷ്യം വഹിക്കുന്ന കാരുണ്യത്തിൻറെ പ്രേഷിതർക്ക് പാപ്പാ നന്ദി പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m