d45

വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും

വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.

കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച്‌ മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026-27 സാമ്ബത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനല്‍ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്‌ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)