ff142

ലഹരിമുക്തിക്ക് ഗവര്‍ണറുടെ ആക്ഷൻ പ്ലാൻ; ക്യാമ്പസിലും ഹോസ്റ്റലിലും പൊലീസിന് പരിശോധിക്കാം

ലഹരിമുക്തിക്ക് ഗവര്‍ണറുടെ ആക്ഷൻ പ്ലാൻ; ക്യാമ്പസിലും ഹോസ്റ്റലിലും പൊലീസിന് പരിശോധിക്കാം

തിരുവനന്തപുരം: ക്യാമ്ബസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈസ്ചാൻസലർമാർക്ക് നിർദ്ദേശം നല്‍കി.

'ലഹരിയോട് സന്ധിയില്ല' എന്ന ക്യാമ്ബയിന് ഗവർണർ തന്നെ നേതൃത്വം നല്‍കും. ക്യാമ്ബസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാം. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്നതില്‍ 90%വും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്.വിദ്യാർത്ഥികളില്‍ രണ്ടു ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. 12 വി.സിമാരും രണ്ട് രജിസ്ട്രാർമാരും രാജ്ഭവനില്‍ ഗവർണർ വിളിച്ച യോഗത്തിനെത്തി. സംസ്കൃതം, എം.ജി വി.സിമാർ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.

#മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഗവർണറും പങ്കെടുക്കും. ക്യാമ്ബയിന് കേന്ദ്രത്തിന്റെയും സന്നദ്ധസംഘടനകളുടെയും പണം ലഭ്യമാക്കും.പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുമായും സഹകരിക്കണം.

#ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കണം. മറ്റുള്ളവർ ലഹരിഉപയോഗത്തിലേക്ക് വീഴാതെ നോക്കണം. ക്യാമ്ബസുകളില്‍ ലഹരിഉപയോഗം പരിശോധിക്കാൻ സംവിധാനമുണ്ടാവണം. ഡ്രോണ്‍, നിർമ്മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.

#കാർഷിക സർവകലാശാലയില്‍ ഹോസ്റ്റലുകളിലടക്കം ലഹരി ഉപയോഗം കണ്ടെത്താൻ രാത്രിയില്‍ വി.സി, ഡീൻ, വാർഡർമാർ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരം പരിശോധനയുണ്ടെന്ന് വി.സി ഡോ.ബി.അശോക് പറഞ്ഞു. ലഹരി ഉപയോഗം കണ്ടെത്തിയിട്ടില്ല. സമാന നടപടികള്‍ വി.സിമാരുടെ നേതൃത്വത്തില്‍ എല്ലായിടത്തും വേണമെന്ന് ഗവർണർ നിർദ്ദേശിച്ചു.

# സ്കൂളുകളിലടക്കം ബോധവത്കരണത്തിന് ആരോഗ്യ സർവകലാശാല നേതൃത്വം നല്‍കണം. നടപടികള്‍ ഏകോപിപ്പിക്കാൻ കേരള, ആരോഗ്യ സർവകലാശാലകളുടെ വി.സി ഡോ.മോഹനൻ കുന്നുമ്മേലിനെ ഗവർണർ നിയോഗിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പിന്തുണതേടി ഗവർണർ ഡല്‍ഹിയില്‍ എം.പിമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ടാണ് യോഗം. കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും യോഗത്തിന്റെ അജണ്ടയാണ്.

''യുവാക്കളെ ലഹരിക്ക് അടിമകളാക്കി രാജ്യത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)