വയനാട് പുനരധിവാസം : ഓഡിറ്റിംഗ് പോലും കൃത്യമല്ല, അനാവശ്യമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ
വയനാട് പുനരധിവാസം : ഓഡിറ്റിംഗ് പോലും കൃത്യമല്ല, അനാവശ്യമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച ഹൈക്കോടതി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്ബോള്‍ കൃത്യമായ കണക്ക് വേണമെന്നും നിഷ്കർഷിച്ചു.
ഈ സാഹചര്യത്തില്‍ അനാവശ്യമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സംസ്ഥാന സർക്കാർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. ഓഡിറ്റിംഗ് പോലും കൃത്യമല്ല. ഏകദേശ കണക്ക് പോലും നല്‍കാൻ കഴിയുന്നില്ലെങ്കില്‍ പണം ലഭിക്കുന്നില്ലെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും കോടതി ചോദിച്ചു.
കൂടാതെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര രൂപ വിനിയോഗിക്കാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാരിനോട് കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം എത്ര പണം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാനും നിർദ്ദേശിച്ചിരുന്നു.
ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വകുപ്പിന്റെ ഓഡിറ്റ് ഓഫീസർ നേരിട്ട് ഹാജരായത്. ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.
ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
തുക പാസ്ബുക്കിലുണ്ടാവും എന്നാല്‍ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സർക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0