ff61

February 28: വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും

February 28: വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും

വിശുദ്ധ റൊമാനൂസ്‌ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ കോണ്‍ഡാറ്റില്‍ സന്യാസജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. വിശുദ്ധന്റെ ഇളയ സഹോദരനായിരുന്ന ലൂപിസിനൂസും വിശുദ്ധനെ പിന്തുടര്‍ന്നു. ഏറെ വൈകാതെ വിശുദ്ധ ഇയൂജെന്‍ഡൂസ് ഉള്‍പ്പെടെയുള്ളവരുടെ ഒരു സന്യാസസമൂഹത്തിന്റെ നായകരായി മാറി ഈ വിശുദ്ധര്‍. 444-ല്‍ ആള്‍സിലെ വിശുദ്ധ ഹിലാരിയില്‍ നിന്നുമാണ് വിശുദ്ധ റൊമാനൂസ്‌ പൗരോഹിത്യ പട്ടം സ്വീകരിച്ചത്.

വിശുദ്ധ ലൂപിസിനൊപ്പം അദ്ദേഹം നിരവധി ആശ്രമങ്ങളുടെ സ്ഥാപിക്കുകയും തന്റെ മരണം വരെ ഇവയുടെ ചുമതല നിര്‍വഹിക്കുകയും ചെയ്തു. വളരെയേറെ പണ്ഡിതന്‍മാര്‍ സഹോദരന്‍മാരായ ഈ വിശുദ്ധരെ തങ്ങളുടെ ഗുരുക്കന്‍മാരായി സീകരിച്ചു. ഇവര്‍ നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)