d223

മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍; മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് പുതിയ

മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍; മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് പുതിയ നിയോഗം

ന്യൂ ഡല്‍ഹി: സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ ഗവര്‍ണര്‍. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ മാറ്റിയാണ് അജയ് കുമാര്‍ ഭല്ലയെ പുതിയ ഗവര്‍ണറായി നിയമിച്ചത്. 

റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസറായ അജയ് കുമാര്‍ ഭല്ല പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. 1984 ബാച്ച്‌ അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. 2019 മുതല്‍ 2024 വരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അജയ് കുമാര്‍ ഭല്ല വിരമിച്ചത്.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കൂടിയായ അജയ് കുമാര്‍ ഭല്ലയെ ഗവര്‍ണറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കരസേനാമേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി കെ സിങ്ങിനെ മിസോറം ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)