ദരിദ്രർക്ക് വേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച ഫ്രാൻസിലെ കംബേറി സ്വദേശിയായ ഫാ. കമീല്ലെ കോസ് ദെ ബ്വൊർഗായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം. ലെയൊ പതിനാലാമൻ പാപ്പയുടെ പ്രഥമ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമായിരുന്നു ഇത്.
വാഴത്തപ്പെട്ട പദവിപ്രഖ്യാപന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് ഫ്രാൻസിലെ അപ്പസ്തോലിക് നൂൺഷ്യാ ആർച്ച്ബിഷപ്പ് ചെലെസ്തീനൊ മിലോരെ ആയിരുന്നു. അനാഥരുടെ കാര്യത്തിൽ സവിശേഷശ്രദ്ധ ചെലുത്തി ഉപവി ജീവിക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്‌തുവകകളോടും ഭൗമിക ബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച വ്യക്തിയായിരുന്നു ഫാ. കമീല്ലെ.
അദ്ദേഹം കംബേറിയിൽ 1841 ഫെബ്രുവരി 17 നാണ് ജനിച്ചത്. പന്തലയോണെ-മാർത്ത ദമ്പതികളുടെ പതിനൊന്നു മക്കളിൽ അഞ്ചാമത്തെ പുത്രനായിരുന്ന കമീല്ലെ. അദ്ദേഹം സെമിനാരിയിൽ ചേരുകയും റോമിലെ ഫ്രഞ്ച് സെമിനാരിയിൽ വൈദികപഠനം കഴിഞ്ഞ് 1866 മെയ് 26 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. കമീല്ലെ കോസ്ത് ദെ ബ്വൊർഗാ 1910 മാർച്ച് 25 നാണ് മരണമടഞ്ഞത് . അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു കാരണമായ അദ്ഭുതം 2024 മാർച്ച് 14 ന് ഫ്രാൻസിസ് പാപ്പയാണ് അംഗീകരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0