ദൈവിക പദ്ധതി, നമ്മുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണ് : ഫ്രാൻസിസ് മാർപാപ്പ.
ദൈവിക പദ്ധതി, നമ്മുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണ് : ഫ്രാൻസിസ് മാർപാപ്പ.
ദൈവഹിതം നിറവേറ്റാനുള്ള ജ്ഞാനവും വിവേചനബുദ്ധിയും ഹൃദയാന്ധകാരം നീക്കുന്ന വെളിച്ചവും വിശ്വാസവും പ്രത്യാശയും കർത്താവു നമുക്കു പ്രദാനം ചെയ്യുമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
കാൽവരിയുടെ പാത നമ്മുടെ ദൈനംദിന വഴികളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാൽ നമ്മൾ പതിവായി ചരിക്കുന്നതാകട്ടെ കർത്താവിൻറെ ദിശയ്ക്ക് വിപരീതമായിട്ടാണെന്നും പാപ്പാ തൻറെ ധ്യാനത്തിൻറെ ആമുഖത്തിൽ പറയുന്നു.
അങ്ങനെ കടന്നുപോകുമ്പോൾ കർത്താവിൻറെ വദനം കാണുന്നതിനും നോട്ടങ്ങൾ പരസ്പരം കുറുകെ കടക്കുന്നതിനും സാധ്യതയുണ്ടെന്നും കർത്താവിൻറെ നയനങ്ങൾ നമ്മുടെ ഹൃദയം വായിക്കുമെന്നും അപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ മുന്നോട്ടുപോകാൻ നമ്മൾ മടിക്കുമെന്നും പാപ്പാ കുറിച്ചു.അങ്ങനെ നമുക്ക് കർത്താവിൻറെ പാതയിലൂടെ ചരിക്കുകയും ദിശമാറ്റുകയുമാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു .
കുരിശും ചുമന്നുകൊണ്ടുള്ള കാൽവരി യാത്രയിൽ യേശു മൂന്നാം പ്രാവശ്യവും വീഴുന്നതിനെക്കുറിച്ചുള്ള ധ്യാനത്തിൽ പാപ്പാ, ആ വീഴ്ചകൾ നമ്മെ, മാനവ ജീവിതത്തിൻറെ സാഹസികതകൾ വായിക്കാനും നമ്മെ നിഹനിക്കാത്താതും വലിച്ചെറിയാത്തതും ഞെരുക്കാത്തതുമായ ഒന്നാണ് ദൈവികപദ്ധതിയെന്ന് മനസ്സിലാക്കാനും പഠിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m