സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണo സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണo സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.
ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.
കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെകരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇഎസ്എ മാപ്പുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഗുരുതരമായ വീഴ്ചസംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവായിട്ടും ഇതുവരെ കരട് വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
98 വില്ലേജുകളിലെ റിസര്‍വ് ഫോറസ്റ്റ് വിസ്തൃതിയായി സര്‍ക്കാര്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു എന്നുപറയുന്ന 8590.69 ച.കി.മീ ഇഎസ്എ എന്നത് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളിലെയും തെറ്റുകളുടെ ആവര്‍ത്തനമാണ്. കരടു വിജ്ഞാപനങ്ങളില്‍ നല്‍കിയിട്ടുള്ള 9107ച.കി.മീ ഫോറസ്റ്റ് 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ എന്ന തെറ്റായ വിസ്തൃതി തിരുത്തി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അമാന്തത്തിന്റെ തുടര്‍ച്ചയാണിത്. എത്രയും പെട്ടെന്ന് ഇത് തിരുത്തി അഡന്‍ണ്ടം നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m