aa9

നല്ല സമരിയക്കാരൻ..

നല്ല സമരിയക്കാരൻ..

ലളിതമായ ചില കാര്യങ്ങൾ തുടങ്ങിവെച്ചേ പറ്റൂ. അതിലൊന്ന് ഇതര വിശ്വാസങ്ങളിലെ നന്മകളെ ഏറ്റുപറയാനുള്ള ധൈര്യമാണ്. മുമ്പിലുള്ള മാതൃക യേശു തന്നെയാണ്. യേശു പറഞ്ഞ കഥ തന്നെയാണ് ആദ്യം നിനവിൽ വരുന്നത്.

'സമരിയക്കാരൻ'
അങ്ങനെയൊരു മതം ഇപ്പോൾ ലോകത്ത് തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. 

ഒരേ വിശ്വാസത്തിൽ നിന്ന് ആരംഭിച്ച പരസ്പരം തൊട്ടുകൂടൽ പോലും അസാധ്യമാകുന്ന വിധത്തിൽ എത്തിയ മതമായിരുന്നു അത്. കിണറ്റിൽ വക്കിൽ വെള്ളം ചോദിക്കുന്ന അവനോട് അതു പറഞ്ഞു നിഷേധിക്കുന്ന സ്ത്രീയുടെ ചിത്രം വേദപുസ്തകത്തിൽ ഉണ്ടല്ലോ. എന്നിട്ടും ഒരു കഥ പറഞ്ഞു തുടങ്ങുമ്പോൾ ആ കഥയിലെ ഹീന കഥാപാത്രങ്ങൾ തന്റെ വിശ്വാസത്തിൽ പെട്ടവരാണെന്നും നല്ലവൻ സമരിയാകാരനാണെന്നും പറയുക വഴി എന്തൊരു ആത്മവിമർശനമാണ് ആ തച്ചൻ നടത്തുന്നത്. ഒരുപക്ഷേ അങ്ങനെ ഒരു മതത്തിന്റെ ഭൂമിയിൽ അവശേഷിക്കുന്നതിനുള്ള ശേഷിപ്പ് ആ കഥ മാത്രമായിരിക്കണം.????

ഇന്നും ഒരു വയോധികനെ ഒരു ചെറുപ്പക്കാരൻ വഴിമുറിച്ച് കടക്കുവാൻ സഹായിക്കുമ്പോൾ ആ വിശേഷണം കൊണ്ട് നമ്മൾ അയാളെ വാഴ്ത്തുന്നു- സമരിയക്കാരൻ????

ഇതര വിശ്വാസങ്ങളിലെ കരുണയുള്ള ചങ്ങാതിമാരെ ഓർക്കുക.
കണ്ണ് നിറയാതിരിക്കണമെങ്കിൽ നിങ്ങൾ കുറച്ചു  പണിപ്പെടണം.

  കടപ്പാട് - Fr. Boby Jose Kattikad

 


Comment As:

Comment (0)