കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. 8 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ മുതല്‍ ശക്തമായ മഴയാണ് സംസ്ഥാനത്തുടനീളം പെയ്ത് കൊണ്ടിരിക്കുന്നത്.
ഇടുക്കിയില്‍ പൊന്മുടി, കല്ലാർകുട്ടി, ലോവർപെരിയാർ, മലങ്കര അണക്കെട്ടുകള്‍ തുറന്നു. പെരിയാർ, കല്ലാർ, മുതിരപ്പുഴയാർ, തൊടുപുഴ - മൂവാറ്റുപുഴ ആറുകള്‍ എന്നിവിടങ്ങളില്‍ നീരൊഴുക്ക് ശക്തമായിരിക്കുന്നതിനാല്‍ തീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു.
വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍ കണ്ടെത്തിയിരുന്നു. പാലത്തിന്റെ അടിഭാഗത്തെ മണ്ണും ഒലിച്ചു പോയി. PWDയും ഊരാളുങ്കല്‍ സെസൈറ്റിയും ചേർന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിക്കാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നത്.
കനത്ത മഴയില്‍ തൊടുപുഴയാർ നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. പലയിടത്തും വെള്ളം കര കവിഞ്ഞൊഴുകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയയില്‍ വെള്ളം കയറിയത് ആശങ്ക പരത്തി. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ മലങ്കര ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ഒരുമിച്ചെത്തിയതാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മുതലിയാർമഠം ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. നാലു വീടുകളിലാണ് വെള്ളം കയറിയത്. വീട്ടില്‍ ഉണ്ടായിരുന്നവരെ സമീപ വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
അതേസമയം പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആൻ്റണി ( 65 ) യെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോകുമ്ബോള്‍ ശക്തമായ തിരയില്‍ വള്ളം മറിയുകയും ആൻ്റണി കടലിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. ആന്റണിക്കായി മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും തിരച്ചില്‍ തുടരുകയാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0