ap68

പരിശുദ്ധ പിതാവിന്റെ വിയോഗം: രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കെ‌ആര്‍‌എല്‍‌സി‌ബി‌സ

പരിശുദ്ധ പിതാവിന്റെ വിയോഗം: രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കെ‌ആര്‍‌എല്‍‌സി‌ബി‌സി ലിറ്റര്‍ജി കമ്മീഷന്‍.

ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥം രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി കെ‌ആര്‍‌എല്‍‌സി‌ബി‌സിയുടെ ലിറ്റര്‍ജി കമ്മീഷന്‍.

നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു.

1. പാപ്പായുടെ നിര്യാണം പ്രമാണിച്ച് മൂന്നും നാലുമായി ഓരോ നിറുത്തിലും അഞ്ചു പ്രാവശ്യം വീതം പള്ളിമണിയടിക്കേണ്ടതാണ്.

2. കാലം ചെയ്ത പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി നമ്മുടെ രൂപതാ ആസ്ഥാനങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും കറുത്ത കൊടികൾ ഉയർത്താവുന്നതാണ്.

3. ഇനി മുതൽ പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ ദിവ്യബലിയർപ്പണമധ്യേ സ്തോത്രയാഗ പ്രാർത്ഥനകളിൽ പാപ്പയുടെ നാമം ഉച്ചരിക്കേണ്ടതില്ല.

4. ഓരോ രൂപതയിലും ഇടവകയിലും യോഗ്യമായ രീതിയിൽ, കാലംചെയ്ത പാപ്പയ്ക്ക് വേണ്ടി പൊതുപ്രാർത്ഥനകൾ നടത്താവുന്നതാണ്.

5. പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ദൈവാലയത്തിന്റെ മുൻഭാഗത്ത് വയ്ക്കുന്നത് ഉചിതമായിരിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)