കേരളത്തില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; ,
കേരളത്തില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; ,
കേരളത്തിലെ ഹോം ഗാർഡ് സർവീസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കണ്ണൂർ ജില്ലയിലാണ് പുതിയ നിയമനം . എസ് എസ് എല് സിയാണ് അടിസ്ഥാന യോഗ്യത.
പോലീസ്/ഫയര് ആന്റ് റസ്ക്യൂ വകുപ്പുകളിലെ ഹോം ഗാർഡ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് പുരുഷ വനിതാ ഉദ്യോഗാർത്ഥികൾക്ക് ഏപ്രില് 26 വരെ അപേക്ഷ നല്കാം.
പ്രായപരിധി
35 വയസ് മുതൽ 38 വയസ് വരെ .
യോഗ്യത
പത്താം ക്ലാസ് അടിസ്ഥാന യോഗ്യത വേണം.
ആർ മി, നേവി, എയർഫോഴ്സ്, ബി എസ് എഫ്, സി ആർ പിഎഫ്, സി ഐ എസ് എഫ്, എന് എസ് ജി, എസ് എസ് ബി, ആസാം റൈഫിള്സ് എന്നിവയില് നിന്നോ പോലീസ്, ഫയർ
ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയില് എന്നീ സംസ്ഥാന സര്വീസുകളില് നിന്നോ വിരമിച്ച സേനാംഗങ്ങള്ക്ക് അപേക്ഷിക്കാം.
ദിവസ വേതനമായി 780 രൂപ ലഭിക്കും.
അപേക്ഷ
അപേക്ഷാ ഫോമിന്റെ മാതൃക ഫയർ ആന്റ് റസ്ക്യൂ സര്വീസസ്, കണ്ണൂര് ജില്ലാ ഫയർ ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും. അപേക്ഷയുടെ രണ്ട് പകർ പ്പിനോടൊപ്പം മൂന്ന് പാസ്പോട്ട് സൈസ് ഫോട്ടോകള്, യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർ പ്പുകള്, എസ്‌എസ്‌എല്സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർ പ്പ്, അസിസ്റ്റന്റ് സര്ജന്റെ റാങ്കില് കുറയാത്ത മെഡിക്കല് ഓഫീസർ
നല്കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
അപേക്ഷയില് നിന്ന് യോഗ്യരായവരെ കായിക ക്ഷമതാ പരീക്ഷയ്ക്ക് വിളിപ്പിക്കും. അതില് വിജയിക്കുന്നവരെ മെറിറ്റ് അടിസ്ഥാനത്തില് നിയമിക്കും. പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തില് മുന്തൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പീന്നീട് അറിയിക്കും.
സംശയങ്ങൾക്ക് 0497 2701092 എന്ന നമ്പറിൽ ബന്ധപ്പെടുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0