d164

'കേരളം തമിഴ്നാട്ടില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നു, അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചു തള്ളും';

'കേരളം തമിഴ്നാട്ടില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നു, അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചു തള്ളും'; മാലിന്യത്തില്‍ രോഗികളുടെ രഹസ്യവിവരമെന്നും അണ്ണാമലൈ

തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ.

തെതമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്‌നാട്ടലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായി അണ്ണാമലൈ പറഞ്ഞു. ക്രെഡന്‍സ് പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുമുള്ള മാലിന്യം ഡിസംബര്‍ 15 ന് തമിഴ്നാട്ടില്‍ കണ്ടെത്തി. ഈ മാലിന്യത്തില്‍ രോഗികളുടെ രഹസ്യ വിവരങ്ങളും അടങ്ങിയിരുന്നതായി അണ്ണാമലൈ പറഞ്ഞു.

കേരളം ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചും മാലിന്യം തള്ളാന്‍ മടിക്കില്ല. ഡിഎംകെയും കേരളം ഭരിക്കുന്ന സിപിഎമ്മും സഖ്യ കക്ഷികള്‍ ആയതിനാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിഷയത്തില്‍ മൗനമാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. അനധികൃത മാലിന്യം തള്ളുന്നത് സംബന്ധിച്ച്‌ നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും അടിയന്തര നടപടിയുണ്ടായില്ലെന്ന് അണ്ണാലൈ പറഞ്ഞു. തമിഴ്നാട് അതിര്‍ത്തി ജില്ലകള്‍ സംസ്ഥാനത്തിന്റെ മാലിന്യക്കൂമ്ബാരമായി മാറുന്നത് ഡിഎംകെ സര്‍ക്കാര്‍ ഉടന്‍ തടയണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.

കുടകനല്ലൂര്‍, പാലവൂര്‍ വില്ലേജുകളിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഇപ്പോള്‍ മാലിന്യ കൂമ്ബാരങ്ങളാണ്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്നും തമിഴ്നാടിനെ ഡംപ് യാര്‍ഡായി ഉപയോഗിക്കാന്‍ കേരളത്തിന് സ്വാതന്ത്ര്യം നല്‍കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. മാലിന്യ നിക്ഷേപം തടയാന്‍ അധികാരികളോടും മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലിനോടും പലതവണ പരാതിപ്പെട്ടിട്ടും ഡിഎംകെ സര്‍ക്കാരിന്റെ പൂര്‍ണ അറിവോടെയാണ് നടപടിയെടുക്കാത്തതെന്നും അണ്ണാമലൈ ആരോപിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)