d147

ഉരുൾപൊട്ടൽ : KCBC നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച

ഉരുൾപൊട്ടൽ : KCBC നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച

ഉരുൾപൊട്ടലിനെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെ‌സി‌ബി‌സി ചെയർമാൻ കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും.

മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, ജെ‌പി‌ഡി കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, ഡബ്ല്യു‌എസ്‌എസ്‌എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഐ.സി. ബാലകൃഷ്ണൻ എം‌എല്‍‌എ, ശ്രീ ടി. സിദ്ധിക് എം‌എല്‍‌എ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിർമ്മിക്കുന്നത്. കെ‌സി‌ബി‌സി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ്‌ നിർമിക്കുക.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)