കുടുംബപ്രാർത്ഥനയിൽ ഒന്നുചേരുക, പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ല : മാർപാപ്പാ
കുടുംബപ്രാർത്ഥനയിൽ ഒന്നുചേരുക, പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ല : മാർപാപ്പാ
കുടുംബാംഗങ്ങൾ, മാതാപിതാക്കളും, മക്കളും, മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും ഐക്യത്തിൽ കർത്താവിനോടു ചേർന്നു നില്ക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പാ.
മുൻ വർഷങ്ങളിലെന്ന പോലെ, തിരുപ്പിറവിത്തിരുന്നാളാശംസകൾ കൈമാറുന്നതിനായി വത്തിക്കാനിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി പോൾ ആറാമൻ ശാലയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ തൊഴിൽ, കുടുംബം എന്നീ രണ്ടു മൂല്യങ്ങളെ അധികരിച്ച് ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.
കുടുംബം സഭയുടെ പിള്ളത്തൊട്ടിലാണെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ, വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ജീവന് ജന്മമേകുന്നതും അതിനെ സ്വീകരിക്കുന്നതുമായ വേദിയെന്നും അവിടെയാണ് ശൈശവം തൊട്ടുതന്നെ വിശ്വാസവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അനുസ്മരിച്ചു. കുടുംബപ്രാർത്ഥനയിൽ ഒന്നുചേരണമെന്നും പ്രാർത്ഥനകൂടാതെ മുന്നേറാനാവില്ലയെന്നും പാപ്പാ പറഞ്ഞു.
കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരിക്കേണ്ട പരസ്പരാദരവ്, പരസ്പര ശ്രവണം, കരുതൽ എന്നിവയുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. പ്രത്യാശയുടെ ജൂബിലി വർഷം ആരംഭിക്കാൻ പോകുന്നതനുസ്മരിച്ച പാപ്പാ കുടുംബത്തിൽ പ്രത്യാശ വളരുന്നുവെന്നു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m