m66

സര്‍ക്കാരിനെ വിമർശിച്ച് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി.

സര്‍ക്കാരിനെ വിമർശിച്ച് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി.

മദ്യ-ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി. സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യവില്‌പനയും മദ്യനിർമാണവുമെന്നും മാർച്ച് 23 മദ്യ-ലഹരിവിരുദ്ധ ഞായറിനോടനുബന്ധിച്ച് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ കുറ്റപ്പെടുത്തുന്നു.

മാരകമായ രാസലഹരിയുടെയും മദ്യത്തിൻ്റെയും നീരാളിപ്പിടിത്തത്തിലാണു കേരളം. എവിടെയും മദ്യവും മയക്കുമരുന്നുകളും സുലഭം. ഇവയ്ക്ക് അടിപ്പെടുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. മദ്യത്തിന്റെയും രാസലഹരിയുടെയും ഉപയോഗംവഴി മനുഷ്യർ ക്രൂരരും അക്രമാസ ക്തരുമാകുന്നു. കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്നു. ബന്ധങ്ങൾ തകരുന്നു. ആത്മഹത്യകൾ വർധിക്കുന്നു. സമൂഹത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന സാമൂഹ്യ തി ന്മയായി മദ്യ-രാസലഹരി ഉപയോഗം മാറി.

ബാറുകളുടെയും ബിവറേജസ് ഔട്ട്ലറ്റുകളുടെയും എണ്ണം വർദ്ധിപ്പിച്ചും ഐടി പാർക്കുകളിൽ ബാറും പബും ആരംഭിച്ചും സ്വകാര്യകമ്പനിക്ക് ബ്രുവറിക്കുള്ള അനുമതി നൽകിയും നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങൾ നടക്കുന്നു. മറുവശത്ത്, പൊതുജനം ശാരീരികമായും മാനസികമായും തകർന്നുകൊണ്ടിരിക്കുന്നു. ലഹരിയുടെ വിപണനത്തിനും ഉപയോഗത്തിനും ശാശ്വതപരിഹാരം കാണാൻ സഭയ്ക്കും വിശ്വാസികൾക്കും കടമയുണ്ട്. മാരകമായ ഈ വിപത്തു സംബന്ധിച്ച് വിശ്വാസികൾ ബോധ്യമുള്ളവരാകണം. കുട്ടായ പ്രാർഥനകളും ബോധവത്കരണവും മദ്യ വിരുദ്ധ പ്രവർത്തനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും നടത്തണം.

രാസലഹരിയുടെ ദോഷഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സംസ്ഥാന അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്‌റ്റാൻഡുകളിലും നിരീക്ഷ ണം ശക്തമാക്കണം. കേരളത്തിലേക്ക് തൊഴിൽ തേടി പുറത്തുനിന്ന് വരുന്നവരെ സ മ്പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു. കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)