മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കര്‍ണാടക; പ്രോപ്പര്‍ട്ടി റിവേഴ്സല്‍ നടപ്
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കര്‍ണാടക; പ്രോപ്പര്‍ട്ടി റിവേഴ്സല്‍ നടപ്പിലാക്കുമെന്ന് മന്ത്രി
കർണാാടക: സ്വത്ത് കൈക്കലാക്കിയ ശേഷം മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ നടപടിയുമായി കർണാടക മന്ത്രി ശരണ്‍ പ്രകാശ് പട്ടീല്‍.
ഇത്തരം കേസുകളിലെ സ്വത്ത് കൈമാറ്റവും വില്‍പത്രവും റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കള്‍ എഴുതിയ വാങ്ങിയ ശേഷം പ്രായമായ മാതാപിതാക്കളെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഗവണ്‍മെന്റ് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ തീരുമാനം. ബെല്‍ഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്റെ(ബിംസ്)കണക്കു പ്രകാരം 150 പേരാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട് ആശുപത്രികളിലുണ്ടായിരുന്നത്. നിലവില്‍ അധികമായി നൂറുകേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.അടുത്തിടെ നടന്ന റിവ്യൂ മീറ്റിംഗില്‍ ബിംസ് ഡയറക്ടർ ഇത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ആശുപത്രികളില്‍ അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിക്കുമെന്നറിഞ്ഞാണ് പലരും മാതാപിതാക്കളെ ഉപേക്ഷിക്കുന്നതെന്ന് സംഭവത്തിന്റെ ഗൗരവം ചൂണ്ടികാട്ടിക്കൊണ്ട് പട്ടീല്‍ പറഞ്ഞു. സാമ്പത്തിക പരാധീനത കൊണ്ട് ഉപേക്ഷിക്കപ്പെടുന്ന കേസുകള്‍ വളരെ ചുരുക്കമാണ്. ഉപേക്ഷിക്കപ്പെട്ട 70 വയോധികരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ബിംസ് സ്വീകരിച്ചു. ഇത്തത്തരം കേസുകള്‍ കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാൻ ആശുപത്രികൾ മുൻകൈയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
2007ലെ സീനിയർ സിറ്റിസണ്‍ ആക്‌ട് പ്രകാരം പ്രായമായ മാതാപിതാക്കളെ പരിചരിക്കാനുള്ള ഉത്തരവാദിത്തം മക്കള്‍ക്കാണ്. അതില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ മക്കള്‍ക്ക് നല്‍കിയ സ്വത്ത് കൈമാറ്റം റദ്ദുചെയ്യാനാകും. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m