d97

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ച

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ച

കോട്ടയം: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹശതാബ്ദി സമാപന പരിപാടിയില്‍ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും.

ഇരുവരും ചേർന്ന് വൈക്കം വലിയകവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബീച്ച്‌ മൈതാനിയിലെ പൊതുസമ്മേളനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി അയ്യായിരത്തിലധികമാളുകള്‍ പങ്കെടുക്കും.ഒരു വർഷം മുൻപ് സത്യഗ്രഹശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോഴും ഇരു മുഖ്യമന്ത്രിമാരും വേദി പങ്കിട്ടിരുന്നു.

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും . ഇരുവരും താമസിക്കുന്ന കുമരകത്തെ ഹോട്ടലില്‍ വച്ചാകും കൂടിക്കാഴ്ച . മുല്ലപ്പെരിയാർ അടക്കമുള്ള വിഷമങ്ങള്‍ ചർച്ച ചെയ്യുമെന്നാണ് വിവരം . ഒരുമിച്ചുള പ്രഭാത ഭക്ഷണത്തിനു ശേഷമാണ് ചർച്ച . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് ഹോട്ടലില്‍ പ്രവേശനമില്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)