m46

രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതല്‍ കേരളത്തില്‍

തിരുവനന്തപുരം: രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എൻ‌.എസ്‌.ഒ) റിപ്പോർട്ട്.

ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫെബ്രുവരിയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പ്രകാരം കേരളത്തിലെ വിലക്കയറ്റത്തോത് 7.3 ശതമാനമാണ്. തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഡില്‍ 4.9 ശതമാനവും. അതായത് 2.4 ശതമാനമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലെ അന്തരം. ജനുവരിയിലും കേരളത്തിന്‍റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസവും രാജ്യത്ത് ഒന്നാമതായിരുന്ന കേരളത്തില്‍ പക്ഷേ 6.76 ശതമാനമായിരുന്നു വിലക്കയറ്റത്തോത്. ഒരു മാസത്തിനിടെ 0.7 ശതമാനമാണ് വർധന. ഫലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ കൈപൊള്ളുകയാണെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്. അതേസമയം ദേശീയതലത്തില്‍ ഫെബ്രുവരിയില്‍ പണപ്പെരുപ്പം 3.6 ശതമാനം കുറഞ്ഞു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ദേശീയതലത്തില്‍ പണപ്പെരുപ്പത്തോത് കുറയാൻ കാരണം.

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍, പ്രത്യേകിച്ച്‌ വിവിധയിനം എണ്ണകള്‍ ഭക്ഷ്യവസ്തുക്കള്‍, കൊഴുപ്പ് ഇനങ്ങള്‍ എന്നിവയിലെ വിലവർധനവാണ് പണപ്പെരുപ്പത്തോതിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. 2024 ഒക്ടോബർ മുതല്‍ കേരളത്തിലെ പണപ്പെരുപ്പം റിസർവ് ബാങ്കിന്‍റെ ടോളറൻസ് പരിധിയായ ആറ് ശതമാനം മറികടക്കുന്നുവെന്നതാണ് സ്ഥിതി. കഴിഞ്ഞ നാല് മാസമായി ഭക്ഷ്യവസ്തുക്കളുടെ വില വർധനവ് സംസ്ഥാനത്ത് പ്രകടമാണ്.

ഇതില്‍ എണ്ണകളുടെ വിലവർധനയാണ് രൂക്ഷം. പഴങ്ങളുടെ വിലക്കറ്റം ഗതാഗത ചെലവുകളിലെ വർധന എന്നിവയാണ് മറ്റ് ഘടകങ്ങള്‍. കേരളത്തില്‍ നഗരങ്ങളെ അപേക്ഷിച്ച്‌ (5.94 ശതമാനം) ഗ്രാമങ്ങളിലാണ് (8.1 ശതമാനം) വിലക്കയറ്റത്തോത് കൂടുതല്‍. കേരളത്തിനും ഛത്തീസ്ഗഡിനും പിന്നിലായി കർണാടക (4.49 ), ബിഹാർ (4.47), ജമ്മു-കശ്മീർ (4.28) എന്നീ സംസ്ഥാനങ്ങളാണ്. ഫെബ്രുവരിയില്‍ പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ് (1.31).

വിലക്കയറ്റത്തെക്കുറിച്ച്‌ ധനമന്ത്രി: (കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്)

എവിടെയെങ്കിലും എട്ട് വർഷക്കാലം ഒരേവിലയ്ക്ക് സാധനം വില്‍ക്കാൻ കഴിയുമോ. 'അഞ്ചുവർഷത്തേക്ക് സിവില്‍ സപ്ലൈസില്‍ വില വർധിപ്പിക്കില്ല എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ആ അഞ്ച് വർഷവും ഒരു വിലയും വർധിപ്പിച്ചിട്ടുമില്ല. എന്നാല്‍ എട്ടുവർഷം ഒരേ വിലയ്ക്ക് സാധനം വില്‍ക്കണം എന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ധന വിനിയോഗബില്‍ ചർച്ചക്കുള്ള മറുപടിയിലായിരുന്നു പരാമർശം.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)