റേഷന് പകരം പണം; മസ്റ്ററിങ്ങില്‍ ആശങ്കപ്പെട്ട് കേരളം
റേഷന് പകരം പണം; മസ്റ്ററിങ്ങില്‍ ആശങ്കപ്പെട്ട് കേരളം
തിരുവനന്തപുരം: കേന്ദ്രസർക്കാർ നിർബന്ധത്തിന് വഴങ്ങി റേഷൻ മസ്റ്ററിങ് നടത്തിയെങ്കിലും ഭക്ഷ്യവിഹിതത്തില്‍ ആശങ്കപ്പെട്ട് കേരളം.
ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി. നടത്തിയില്ലെങ്കില്‍ അടുത്ത സാമ്ബത്തികവർഷം മുതല്‍ ഭക്ഷ്യധാന്യവിഹിതം ലഭിക്കില്ലെന്നതാണ് കേന്ദ്രം നല്‍കിയിട്ടുള്ള സൂചന. ഇതിനുപുറമേ, മഹാരാഷ്ട്ര മാതൃകയില്‍ ഭക്ഷ്യധാന്യത്തിനു പകരം റേഷനുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പദ്ധതി (ഡി.ബി.ടി.) അണിയറയിലുണ്ടെന്നാണ് കേരളത്തെ അലട്ടുന്ന പ്രശ്നം. ഇതോടെ, മുൻഗണനാവിഭാഗങ്ങള്‍ക്ക് മാത്രമായി റേഷൻ ചുരുങ്ങും.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റേഷൻ മസ്റ്ററിങ് കേന്ദ്രം നിർബന്ധമാക്കിയത്. ബി.പി.എല്‍. വിഭാഗത്തില്‍ ആറുലക്ഷവും മുൻഗണനാവിഭാഗത്തില്‍ 32 ലക്ഷവുമാണ് കേരളത്തിലെ റേഷൻ ഗുണഭോക്താക്കള്‍. ഇതില്‍ 95 ശതമാനം മസ്റ്ററിങ് പൂർത്തിയായി. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെക്കാള്‍ പിന്നിലായതിനാല്‍ കഴിഞ്ഞ ഡിസംബർ 31 എന്നത് മാർച്ച് 31 വരെ നീട്ടുമെന്നാണ് പ്രതീക്ഷ. മസ്റ്ററിങ് നിർബന്ധമായതിനാല്‍ ചെയ്യാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം മുതല്‍ ഭക്ഷ്യവിഹിതം ലഭിക്കാനിടയില്ല.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു മുൻപായി മുംബൈയിലെ രണ്ടിടത്തും താനെയില്‍ ഒരിടത്തും പരീക്ഷണാടിസ്ഥാനത്തില്‍ ഡി.ബി.ടി. പദ്ധതി നടപ്പാക്കിയിരുന്നു. പുതുച്ചേരിയിലും പഞ്ചാബിലെ ചിലയിടങ്ങളിലുമൊക്കെ പദ്ധതി നടപ്പായിവരുന്നു. മസ്റ്ററിങ് വഴി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മുഴുവൻ കേന്ദ്രത്തിന്റെ പക്കലായതിനാല്‍ ഡി.ബി.ടി. നടപ്പാക്കാൻ ബുദ്ധിമുട്ടില്ല. അങ്ങനെ വന്നാല്‍, സംസ്ഥാനത്തെ റേഷൻസംവിധാനങ്ങള്‍ അടിമുടി താളംതെറ്റും. റേഷൻകടകള്‍ അപ്രസക്തമാവും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ ഉള്‍പ്പെടെയുള്ള മുൻഗണനാവിഭാഗങ്ങള്‍ക്കുമാത്രമേ കേന്ദ്രത്തിന്റെ കണക്കില്‍ റേഷന് അർഹതയുള്ളൂ. കേരളത്തിലാവട്ടെ, മുൻഗണനേതര വിഭാഗങ്ങള്‍ക്ക് സബ്സിഡിയിലും അല്ലാതെയും ഭക്ഷ്യധാന്യം വിതരണംചെയ്യുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m