ap7

ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാം: സി.സി.സി.

ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാം: സി.സി.സി.

കൊച്ചി: സാഹോദര്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനായി നിലകൊള്ളുന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്റെ (സി സി സി) ആഭിമുഖ്യത്തിൽ “മഹാത്മഗാന്ധിയും മാനവികതയും” എന്ന വിഷയത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥികൾക്കായി അഖില കേരള പ്രസംഗമത്സരം സംഘടിപ്പിക്കപ്പെട്ടു. വികസന മുന്നേറ്റം നടത്തുന്ന ഇന്ത്യയിൽ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ദർശനങ്ങൾ മുറുകെപ്പിടിച്ച് എല്ലാവരും ഒരേമനസ്സോടെ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് അവാർഡുകൾ വിതരണം ചെയ്ത ഡോ. വേണു രാജാമണി പറഞ്ഞു.

കൊച്ചിയിലെ ‘ലെ മെറിഡിയൻ‘ കൺവെൻഷൻ സെന്ററിൽ വച്ച് മലബാർ, മധ്യകേരളം, ദക്ഷിണകേരളം എന്നിങ്ങനെ മൂന്നു മേഖലകളാക്കിതിരിച്ച് നടത്തപ്പെട്ട പ്രസംഗമത്സരത്തിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നെത്തിയ 60-ൽ പരം പ്രസംഗാർഥികൾ മാറ്റുരച്ചു. 18 ഫൈനലിസ്റ്റുകളിൽ നിന്ന് ആലുവ യൂ.സി. കോളേജിലെ ഷറഫുന്നിസ കാരോളി ഒന്നാം സ്ഥാനവും, മലപ്പുറം സാഫി കോളേജിലെ മുഹമ്മദ്‌ സവാദ് രണ്ടാം സ്ഥാനവും, കൊടുവായൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ ട്രെയിനിങ് കോളേജിലെ ഫെമിൻ സി.എഫ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്തി പത്രവും ഇരുപതിനായിരം, പതിനഞ്ചായിരം, പത്തായിരം രൂപ എന്നിങ്ങനെ വിജയികൾക്ക് ക്യാഷ് അവാർഡും നൽകി. ഫൈനലിസ്റ്റുകളായ 15 പേർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകപ്പെട്ടു. 

സിസിസി പ്രസിഡൻറ് ഡോ. പി മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വച്ച് ഡോ. വേണു രാജാമണി വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സിസിസി ജനറൽ സെക്രട്ടറി രാമചന്ദ്രൻ (വേണു), ട്രഷറർ ഫാ. ഡോ. ആന്റണി വടക്കേകര വി.സി., കൺവീനർ അബ്ദുൽ റഹീം, ശ്രീ. അജിത് കുമാർ, ഫാ. അനിൽ ഫിലിപ്പ്, ഡോ. എം.സി. ദിലീപ്കുമാർ എന്നിവർ ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സംസാരിച്ചു.

 

 


Comment As:

Comment (0)