aa7

കേരള സഭയ്ക്ക് അഭിമാന നിമിഷം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി.

കേരള സഭയ്ക്ക് അഭിമാന നിമിഷം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി.

 കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം ഈ വർഷത്തെ പേപ്പൽ ബഹുമതിക്ക് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം വിമല പ്രോവിൻസ് അംഗം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കൽ അർഹയായി.

സഭയ്ക്കും കത്തോലിക്ക വിദ്യാഭ്യാസമേഖലയ്ക്കും നൽകിയ സവിശേഷ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ബഹുമതി.

52 വർഷം യുഎസിലെ സെന്റ് പോൾ ആൻഡ് മിനിയപോളിസ് അതിരൂപതയിൽ ഇടവകയിലും സ്‌കൂളിലും സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡ് ക്രോസ് മെഡലും മാർപാപ്പയിൽനിന്നുള്ള സർട്ടിഫിക്കറ്റും ആർച്ച് ബിഷപ്പ് ഡോ. ബെർണാർഡ് ഹെബ്ബയിൽനിന്നു സിസ്റ്റർ ട്രീസ സ്വീകരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)