ദൈവം നൽകിയ അത്ഭുതങ്ങൾക്ക് നമുക്ക് നന്ദി പറയാം: മാർപാപ്പാ.

ദൈവം നൽകിയ അത്ഭുതങ്ങൾക്ക് നമുക്ക് നന്ദി പറയാം: മാർപാപ്പാ.

m21


ദൈവം നൽകിയ നന്മകൾക്ക് നന്ദി പറയുവാൻ ഏവരെയും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ.

കർദിനാൾമാർക്കൊപ്പം വിശുദ്ധ ബലിയർപ്പിച്ച അവസരത്തിലാണ് മാർപാപ്പായുടെ ഈ ഉദ്ബോധനം.

ഞാൻ കർത്താവിനു ഒരു നവഗാനം ആലപിക്കും. കാരണം അവൻ മഹത്തായ കാര്യങ്ങൾ  ചെയ്തിരിക്കുന്നു' എന്ന  വചനം ഓർമ്മപെടുത്തിക്കൊണ്ട്, കർദിനാൾമാരെന്ന നിലയിൽ ദൈവം നമ്മുടെ ജീവിതത്തിൽ ചൊരിഞ്ഞിട്ടുള്ള നിരവധിയായ കാര്യങ്ങളും,പത്രോസിന്റെ ശുശ്രൂഷ  വഴിയായി നമ്മിൽ ഇന്നും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന  ദൈവത്തിന്റെ അനുഗ്രഹങ്ങളും അനുസ്മരിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.

കർത്താവിന്റെ കുരിശു ചുമക്കുന്നതിനും, പ്രേഷിത പ്രവർത്തനത്താൽ അനുഗൃഹീതനാകുന്നതിനും വേണ്ടി കർദിനാൾമാർ തന്നെ  തിരഞ്ഞെടുത്തിരിക്കുന്നതിനാൽ യേശുവിന്റെ സുഹൃത്തുക്കളുടെ ഒരു സമൂഹമായി, സഭയായി തുടരുവാനും, സദ്വാർത്ത അറിയിക്കുന്ന സുവിശേഷം പ്രഖ്യാപിക്കാൻ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഏവർക്കും ഒരുമിച്ചു മുന്നേറാം എന്നും ,  പാപ്പാ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)