j188

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്  മാര്‍ ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു.

തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി വന്ന കുടുംബാംഗങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച ബിഷപ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഓര്‍മിപ്പിച്ചു. രാധയുടെ കുടുംബത്തിന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. അതുറപ്പ് വരുത്താന്‍ കുടുംബത്തോടൊപ്പം മാനന്തവാടി രൂപതയും പ്രയത്‌നിക്കുമെന്ന് ബിഷപ് ഉറപ്പ് കൊടുത്തു.

വന്യജീവി ആക്രമണങ്ങളില്‍ ശാശ്വതമായ പരിഹാരമുണ്ടാകേണ്ടതിന്റെ അനിവാര്യതയും  ബിഷപ് സൂചിപ്പിച്ചു. തുടര്‍ന്ന് രാധയെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)