ആഭ്യന്തര സംഘർഷങ്ങളും, പ്രകൃതിക്ഷോഭവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മ്യാന്മറിലെ മണ്ഡലൈ അതിരൂപതയ്ക്ക് കീഴിലുള്ള സഭാസമൂഹങ്ങൾക്കായി ലിയോ പതിനാലാമൻ പാപ്പായുടെ സഹായമപേക്ഷിച്ച് അതിരൂപതാ വികാരി ജനറൽ, ഫാ. പീറ്റർ ക്യി മൗങ്.
മാർച്ച് 28-ന് ഉണ്ടായ കടുത്ത ഭൂമികുലുക്കത്തിൽ മണ്ഡലൈ രൂപതയുടേതുൾപ്പെടെ വിവിധ കെട്ടിടങ്ങൾ തകർന്നുവെന്നും,അതിരൂപതയുടെ വിവിധ ആരാധനാ, അജപാലനകേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അവ എത്രയും വേഗം പുനഃരുദ്ധരിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഫാ. മൗങ്, തങ്ങൾക്ക് ആഗോളവിശ്വാസസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. ദൈവജനത്തിന്റെ ആധ്യാത്മിക, സാമൂഹിക ജീവിതം പുനഃരാരംഭിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0