ff220

മാധ്യമങ്ങൾ , വസ്തുനിഷ്ഠവും കൃത്യവും, സമതുലിതവുമായ വാർത്തകൾ നൽകണം: വത്തിക്കാൻ

മാധ്യമങ്ങൾ , വസ്തുനിഷ്ഠവും കൃത്യവും, സമതുലിതവുമായ വാർത്തകൾ നൽകണം: വത്തിക്കാൻ


 നീതി, ഐക്യദാർഢ്യം,സത്യം, സ്വാതന്ത്ര്യം, എന്നിവയിൽ വേരൂന്നിയ ശരിയായ വിവരങ്ങൾ അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും, അതുകൊണ്ടുതന്നെ മാധ്യമങ്ങൾ കൃത്യവും, വസ്തുനിഷ്ഠവും സമതുലിതവുമായ വാർത്തകൾ നൽകണമെന്നും ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനം . 

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ "അന്താരാഷ്ട്ര മാനവിക നിയമം, അന്താരാഷ്ട്ര മാനവികാവകാശനിയമം എന്നിവയെ ആധാരമാക്കി, സംഘർഷങ്ങളിലും മാനവികപ്രതിസന്ധികളിലും മാധ്യമങ്ങളുടെ ധർമ്മം" എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, വത്തിക്കാനുവേണ്ടി മോൺസിഞ്ഞോർ റിച്ചാർഡ് ഗീറയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

മുൻകാലങ്ങളെ അപേക്ഷിച്ച്, ചുരുക്കം ചില കേന്ദ്രങ്ങൾ ഡാറ്റയും വാർത്താവിവരങ്ങളും കൈകാര്യം ചെയ്യുന്ന ഇക്കലത്ത്, നിരവധി തെറ്റായ വാർത്തകളും, ധ്രുവീകരണവും നടക്കുന്നുണ്ടെന്ന് വത്തിക്കാൻ പ്രതിനിധി പറഞ്ഞു , 

2025-ലെ സാമൂഹ്യമാധ്യമദിനത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ ആധാരമാക്കിയാണ് അദ്ദേഹം പ്രസ്താവന നടത്തിയത് .

മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം ശരിയായ രീതിയിൽ നിറവേറ്റുമ്പോഴാണ്, നയരൂപീകരണം നടത്തുന്നവർക്കും അന്താരാഷ്ട്രസമൂഹത്തിനും, ഉത്തരവാദിത്വപരമായും, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)