സന്യസ്‌തർ പ്രേഷിത തീക്ഷ്‌ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി.

സന്യസ്‌തർ പ്രേഷിത തീക്ഷ്‌ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി.

ma26

സന്യസ്തർ പ്രേഷിത തീക്ഷ്‌ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ  ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്‌തു. 

കമ്മീഷൻ്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻ്റ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിന്റ് രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്‌തരെ ഓർമ്മിപ്പിച്ചു.

അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുമായി 150 ഓളം സമർപ്പിതർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

മാർ തോമാ സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. റോസ്‌ലിൻ മുഖ്യ പ്രഭാഷണം നടത്തി. സീറോമലബാർ സഭയുടെ ചാൻസിലർ ഫാ. ഡോ. അബ്രാഹം കാവിൽ പുരയിടത്തിൽ എല്ലാവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം. സി. ബി. സ്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓഫിസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ് എം. എസ്. എം. ഐ. എല്ലാവർക്കും നന്ദി അർപ്പിക്കു കയും ചെയ്തു‌.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)