വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാനുള്ള മല്‍സരത്തില്‍ നിഷേധാത്മക വാര്‍ത്തകള്‍ വർധിക്കുകയാണെന്നും പ്രത്യാശ പകരുന്ന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്നും ഉദ്ബോധിപ്പിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട രൂപത പ്രതിവര്‍ഷം നടത്തിവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുദ്ധവും സംഘര്‍ഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹിക തിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ‘നല്ല വാര്‍ത്തകളാ’ണ് ജനം ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വിവിധ തലങ്ങളില്‍ തകര്‍ച്ച നേരിടുന്നവര്‍ക്കും പ്രത്യാശയോടെ മുന്നോട്ടുപോകാനും കൈത്താങ്ങാകാനും പോസിറ്റീവ് – സര്‍ഗാത്മക വാര്‍ത്തകള്‍ക്കു കഴിയുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0