കൊവിഡിന്റെ പുതിയ വകഭേദം 'നിംബസ്' ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

കൊവിഡിന്റെ പുതിയ വകഭേദം 'നിംബസ്' ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

maaa272


കൊവിഡിന്റെ പുതിയ വകഭേദമായ ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും വ്യാപിക്കുന്നു.

എന്‍ബി 1.8.1 എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഈ വകഭേദം ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമാണ്. റേസര്‍ ബ്ലേഡ് ത്രോട്ട് എന്നറിയപ്പെടുന്ന തൊണ്ടയിലെ കടുത്ത വേദനയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണം. പനി, ചുമ, ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗ്ലാസ് കഷണങ്ങള്‍ വിഴുങ്ങിയത് പോലുള്ള അസഹ്യമായ വേദനയാണ് നിംബസ് വന്നാല്‍ അനുഭവപ്പെടുക.

സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ഐഎന്‍1 വകഭേദവും അതിന്റെ ഉപവിഭാഗങ്ങളായ എല്‍എഫ് 7, എന്‍ബി1.8 എന്നിവയും വ്യാപകമായി കണ്ടുവരുന്നുണ്ട്. കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ഭാരതത്തിലും കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിലവില്‍ 1,184 സജീവ കേസുകളാണ് ഉള്ളത്.

 


Comment As:

Comment (0)