ലെയോ പതിനാലാമൻ പാപ്പയ്ക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു

ലെയോ പതിനാലാമൻ പാപ്പയ്ക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു

mm91

ലെയോ പതിനാലാമൻ പാപ്പയ്ക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വത്തിക്കാൻ ആരംഭിച്ചു. “ഇന്ന് മുതൽ, ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്റ്റ് പതിനാറാമനും മുൻപ് ഉപയോഗിച്ചിരുന്ന X @Pontifex അക്കൗണ്ടുകൾ ഇനി മുതൽ ലെയോ പതിനാലാമൻ പാപ്പ ഉപയോഗിക്കും “ എന്ന് കമ്മ്യൂണിക്കേഷൻസ് ഡിക്കാസ്റ്ററി ഒരു പ്രസ്താവനയിൽ സൂചിപ്പിച്ചു.

അതേസമയം സോഷ്യൽ നെറ്റ് വർവർക്കായ ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ അക്കൗണ്ട് പാപ്പ തുറന്നിട്ടുണ്ട്. “ഇൻസ്റ്റാഗ്രാമിൽ, പുതിയ '@Pontifex - Pope Leo XIV' എന്നാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ @Franciscus എന്ന അക്കൗണ്ടിന് തുടർച്ചയായി, ഈ പ്ലാറ്റ്ഫോമിലെ പരിശുദ്ധ പിതാവിന്റെ ഏക ഔദ്യോഗിക അക്കൗണ്ടാണിത് " - ഡികാസ്റ്ററി അഭിപ്രായപ്പെട്ടു.

“സോഷ്യൽ മീഡിയയിൽ പാപ്പമാരുടെ സാന്നിധ്യം ആരംഭിച്ചത് 2012 ഡിസംബർ 12-ന്, അന്നത്തെ ട്വിറ്ററിൽ ബെനഡിക്ട് പതിനാറാമൻ പോപ്പ് @Pontifex അക്കൗണ്ട് ആരംഭിച്ചതോടെയാണ് " എന്ന് വത്തിക്കാൻ അനുസ്മരിച്ചു. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബിക്, ലാറ്റിൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഈ അക്കൗണ്ടിന് 52 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.

 


Comment As:

Comment (0)