2025ലെ ആദ്യ 5 മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് അരങ്ങേറിയത് മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ

2025ലെ ആദ്യ 5 മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് അരങ്ങേറിയത് മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ

maaa252

 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഭാരതത്തിൽ വർധിക്കുന്നതായി റിപ്പോർട്ട് 2025 തുടങ്ങി അഞ്ചുമാസം പിന്നിട്ടപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 313 ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ,യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) ഹെൽപ്പ് ലൈനിന്റെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2014-ൽ 127 സംഭവങ്ങൾ ഉണ്ടായിരുന്നത് 2024 ൽ 834 ആയി ഉയർന്നിരിന്നു. 2025-ല്‍ കേവലം അഞ്ചു മാസത്തിനകമാണ് 313 അക്രമ സംഭവങ്ങളെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ കുറ്റകൃത്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംഘടന കൂടിയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF).

രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണ ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും അവരുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച വിവിധ കോളുകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച കണക്കാണ് ഇത്. വിദ്വേഷ പ്രസംഗം, ആൾക്കൂട്ട ആക്രമണം, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ, വിവേചനം എന്നി വിവിധങ്ങളായ ആക്രമണങ്ങളാലാണ് ക്രൈസ്തവര്‍ രാജ്യത്തു ദുരിതം നേരിടുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വലിയ ദുരിതം നേരിടുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)