അറുപതോളം രാജ്യങ്ങളിൽ, ഒരു കോടി നാൽപ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ.
ക്രിസ്തുവിന്റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു ഫൗണ്ടേഷന്റെ പ്രസിഡന്റ് എഡ്‌വേഡ് ഫിറ്റ്സജരാൾഡ് പറഞ്ഞു.
വികസ്വര രാജ്യങ്ങളിൽ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ശുദ്ധജല ലഭ്യത, സ്കൂളുകളുടെ നിർമ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിർമ്മിക്കൽ, പ്രായമായ പുരോഹിതരുടെ പരിചരണം എന്നിവ ഈ പിന്തുണയിൽ ഉൾപ്പെടുന്നതായി സംഘടന അറിയിച്ചു.
ദുർബലരെ പരിപാലിക്കുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ സുവിശേഷത്തിന്റെ പ്രത്യാശ പങ്കിടുന്നതിനുമുള്ള പ്രാർത്ഥനാപരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് സഹായമെന്ന് പ്രസിഡന്റ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0