കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെത്തിയാള്‍ പ്രൊക്യുറേറ്റര്‍ വൈദികനെ കുത്തിപരിക്കേല്‍പ്പിച്ചു

കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെത്തിയാള്‍ പ്രൊക്യുറേറ്റര്‍ വൈദികനെ കുത്തിപരിക്കേല്‍പ്പിച്ചു.

maaa221

കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെത്തിയ ഭീമനടി സ്വദേശിയായ  മുഹമ്മദ് മുസ്തഫ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു.

രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ച പ്രതി ബിഷപ്പിന്റെ നിർദ്ദേശപ്രകാരം  സഹായം വാങ്ങുവാനായി പ്രൊക്യുറേറ്ററുടെ ഓഫീസിൽ എത്തുകയും തുടർന്ന് സഹായം കൈപ്പറ്റിയ ശേഷം തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തുകയായിരുന്നു.വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ കുത്തിയെങ്കിലും പരിക്കുകള്‍ ഗുരുതമല്ല. ബഹളം കേട്ട് മറ്റുള്ളവര്‍ പെട്ടെന്ന് എത്തി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.പ്രതി മുഹമ്മദ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍
ഹാജരാക്കിയ പ്രതിയെ സബ്ജയിലേക്ക് റിമാന്‍ഡ് ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)