സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്.
സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്.
പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി കേരള പൊലീസ് ഉണ്ടാകും.
കോഴിക്കോട് വിദ്യാർത്ഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നില്‍ വിദ്യാർഥികള്‍ തമ്മില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.
സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
ആഘോഷ പരിപാടികള്‍ക്കിടെ ബൈക്ക് റെയ്സിംഗ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങള്‍ ഒഴിവാക്കാൻ മറ്റ് പരീക്ഷകള്‍ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0