app71

ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ; പൊതുദർശനം ആരംഭിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ; പൊതുദർശനം ആരംഭിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദർശനത്തിനു   വെച്ചു.

ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലില്‍ നിന്നാണ് ഭൗതികശരീരം പ്രദക്ഷിണമായി    മുഖ്യകവാടത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് ബസിലിക്കയുടെ അകത്ത്    പൊതുദര്‍ശനത്തിനു വെക്കുകയായിരുന്നു .

ചടങ്ങുകള്‍ക്ക് കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലും വത്തിക്കാന്‍ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

 10000 കണക്കിന് പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ഇടയനെ അവസാനമായി ഒരു നോക്ക് കാണാൻ  സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിയത്.

ശനിയാഴ്‌ച കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ചുവന്ന തിരുവസ്ത്രങ്ങൾ ധരിച്ച് കൈയിൽ ജപമാല പിടിച്ച് തടിപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരിന്നു.

ഇന്നലെ വത്തിക്കാനിലെത്തിച്ചേർന്ന കർദ്ദിനാൾമാർ ചേർന്ന ആദ്യ പൊതുയോഗത്തിലാണ് കബറടക്ക തീയതിയും സമയവും നിശ്ചയിച്ചത്. കര്‍ദ്ദിനാള്‍ കോളേജിന്റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികദേഹം റോമിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ വലിയപള്ളിയിലെത്തിച്ചു കബറടക്കും. മുൻഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം തൻ്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരിന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)