പരസ്പരമുള്ള തുറവാണ് ഐക്യത്തിന്റെ അടിസ്ഥാനം : ഫ്രാൻസിസ് പാപ്പാ
പരസ്പരമുള്ള തുറവാണ് ഐക്യത്തിന്റെ അടിസ്ഥാനം : ഫ്രാൻസിസ് പാപ്പാ
പരസ്പരമുള്ള തുറവാണ് ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ആഗോള മെത്തഡിസ്റ്റ് സഭയുടെ കൗൺസിൽ പ്രതിനിധിസംഘവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
മെത്തഡിസ്റ്റ് സഭയും, കത്തോലിക്ക സഭയും തമ്മിലുള്ള പരസ്പര ധാരണയും, സ്നേഹവും, അറിവും ഇരു സഭകളെയും ഏറെ അടുപ്പിച്ചുവെന്നു ആഗോള മെത്തഡിസ്റ്റ് സഭയുടെ കൗൺസിൽ പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
മെത്തഡിസ്റ്റ് സഭയിലെ വനിതാമെത്രാൻ ദേബ്‌റാ വാലസ് പാഡ്ജറ്റും, വൈദികനായ ഫെരേര ലിയോ-നെറ്റോയുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം പാപ്പായെ കണ്ടത്. നിരവധി വർഷങ്ങൾ, അപരിചിതത്വവും, സംശയവും പുലർത്തിയിരുന്ന ഇരു സഭകളും, തുടർന്ന് പരസ്പര സ്നേഹത്തിൽ ഐക്യപ്പെട്ടതിന്റെ സന്തോഷം പാപ്പാ, തന്റെ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ഇരുസഭകളും തങ്ങളുടെ തുറവിൽ നിന്നുമാണ് കൂടുതൽ ഒത്തൊരുമയിലേക്ക് കടന്നുവന്നതെന്നും, തുടർന്ന് ശാന്തപൂർണ്ണമായ ഒരു സൗഹാർദ്ദം പുലർത്തുവാൻ സാധിച്ചിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. യേശുവിന്റെ തിരുഹൃദയം, നമ്മുടെ ഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു രൂപാന്തരപ്പെടുത്തുന്നത്, വ്യത്യസ്തതകളെ സമന്വയിപ്പിക്കുവാൻ ഉതകുന്നതാണെന്നും, ഈ ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0