ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാന്‍ റേഡിയോയുടെ ഷോര്‍ട്ട്വേവ് ട്രാന്‍സ്മിഷന്‍കേന്ദ്രം സന്ദര്‍ശിച്ചു. റോമിന് പുറത്ത് ലാസിയോ മേഖലയിലെ സാന്താ മരിയ ഡി ഗലേരിയയിലുള്ള ഈ സെന്റര്‍ വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ ഭാഗമാണ്.
പാപ്പ റേഡിയോ ജീവനക്കാരുമായി സംവദിക്കുകയും, ആര്‍ക്കിടെക്റ്റ് പിയര്‍ ലൂയിജി നെര്‍വി രൂപകല്പന ചെയ്ത ട്രാന്‍സ്മിറ്റര്‍ ഹാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആന്റിനകളുടെ പ്രവര്‍ത്തനം, പ്രക്ഷേപണങ്ങള്‍, ഡിജിറ്റല്‍ ദുരന്ത നിവാരണ സംവിധാനം എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.1957-ല്‍ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി, 1951-ല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള ‘എക്‌സ്ട്രാ ടെറിട്ടോറിയല്‍’ മേഖല പാപ്പ പരിശോധിച്ചു. ‘ഫ്രാറ്റെല്ലോ സോള്‍’ എന്ന മോട്ടു പ്രൊപ്രിയോയെ അടിസ്ഥാനമാക്കി, ഈ പ്രദേശത്ത് അഗ്രിവോള്‍ട്ടെയ്ക് സിസ്റ്റം സ്ഥാപിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0