ff188

2028 ൽ പ്രത്യേക സഭാ അസംബ്ലി വിളിച്ചു ചേർത്ത് മാർപാപ്പ

2028 ൽ പ്രത്യേക സഭാ അസംബ്ലി വിളിച്ചു ചേർത്ത് മാർപാപ്പ

സിനഡാത്മക സഭയെക്കുറിച്ച് നടന്ന ചർച്ചകളിലെയും സമ്മേളനങ്ങളിലെയും നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി 2028 ഒക്ടോബറിൽ പ്രത്യേക സഭാ അസംബ്ലി വിളിച്ചുചേർക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചതായി വത്തിക്കാൻ അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണം സിനഡിന്റെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രെച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാർക്ക് എഴുതിയ കത്തിൽ വിശദീകരിച്ചു.

“ഈ സമ്മേളനം ഒരു പുതിയ സിനഡ് രൂപീകരിക്കില്ല. മറിച്ച് മൂന്ന് വർഷത്തെ ഘടനാപരമായ നിർവ്വഹണ പ്രക്രിയയുടെ പരിസമാപ്തിയായിരിക്കും. സഭകളെ ഒരു സിനഡൽ ശൈലിയിൽ നടക്കാൻ സഹായിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം." കർദിനാൾ ഗ്രെച്ച് എഴുതി.

2024 ഒക്ടോബറിൽ സിനഡിന്റെ സമാപനത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ നേരിട്ട് അംഗീകരിച്ച സിനഡിൻ്റെ അന്തിമ രേഖ പ്രാദേശിക സഭകൾ സജീവമായി സ്വീകരിക്കുകയും പ്രവർത്തി പഥത്തിൽ എത്തിക്കുകയും ചെയ്യുമെന്ന് കർദ്ദിനാൾ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)