ക്രൈസ്തവവിരുദ്ധ നരഹത്യ അരങ്ങേറിയ ഒഡീഷയിലെ കന്ധമാല്‍ പൗരോഹിത്യ വസന്തം.
സൈമൺബാഡിയിലെ മാ മരിയ കപ്പൂച്ചിൻ ഇടവകയിലാണ് നാലു ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചത്.
ആന്ധ്രാപ്രദേശിലെ മേരി മാതാ പ്രവിശ്യയിലെ കപ്പൂച്ചിൻ വൈദികന്‍ ഫാ. ഐസക് പരിച, രൂപതകളില്‍ നിന്നുള്ള ഫാ. ലിതു പ്രധാൻ, സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0