d41

സഭാശുശ്രൂഷയ്ക്കും സമൂഹത്തിൻ്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ : മാർ റാഫേൽ തട്

സഭാശുശ്രൂഷയ്ക്കും സമൂഹത്തിൻ്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ : മാർ റാഫേൽ തട്ടിൽ

കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിൻ്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർസഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സേൻ്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണി വരെ വിവിധ പരിപാടികളോടെയാണ് സംഗമം സംഘടിപ്പിക്കപ്പെട്ടത്.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. സിറോമലബാർ കമ്മീഷൻ ഫോർ ക്ലെർജിയുടെ ചെയർമാൻ മാർ ടോണി നീലങ്കാവിൽ പിതാവും, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവും സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു. ക്ലെർജി കമ്മിഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് ഇൻ ചാർജ് സി. ലിൻസി അഗസ്റ്റിൻ എം എസ് എം ഐ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.

 ഫാ ഡോ ആന്റണി വടക്കേകര വി.സി. പി.ആർ.ഒ, സീറോമലബാർ സെക്രട്ടറി, മീഡിയാ കമ്മീഷൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)