കുടുംബത്തിനു മുൻഗണന നല്‍കുക, വികാരങ്ങളെക്കുറിച്ചു സംസാരിക്കുക; മാനസികമായി ശക്തരായ കുട്ടികളെ വളര്‍ത്ത
കുടുംബത്തിനു മുൻഗണന നല്‍കുക, വികാരങ്ങളെക്കുറിച്ചു സംസാരിക്കുക; മാനസികമായി ശക്തരായ കുട്ടികളെ വളര്‍ത്തുന്നതിനുള്ള അഞ്ച് സുവര്‍ണ്ണ നിയമങ്ങള്‍
എല്ലാ മാതാപിതാക്കളും കുറഞ്ഞത് ഒരു ചോദ്യമെങ്കിലും സ്വയം ചോദിക്കാൻ സാധ്യതയുണ്ട്, "എന്റെ കുട്ടികളെ മാനസികമായി എങ്ങനെ ശക്തരാക്കണമെന്ന് എപ്രകാരം ഞാൻ പഠിപ്പിക്കും?"
ഇന്നത്തെ ലോകത്തില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാണ്. കാരണം, മാതാപിതാക്കള്‍ പലപ്പോഴും കുഴങ്ങിപ്പോകുന്നത് ഈ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്ബോഴാണ്. തങ്ങളുടെ കുട്ടി ഏതൊരു സാഹചര്യത്തിലും തളരരുതെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് സ്വീകരിക്കാവുന്ന ചില മാർഗങ്ങളാണ് ചുവടെ ചേർക്കുന്നത്.
മാനസികമായി ശക്തരായ കുട്ടികളെ വളർത്തുന്നതിനുള്ള അഞ്ച് സുവർണ്ണനിയമങ്ങള്‍ ഇതാ.
1. കുടുംബത്തിനു മുൻഗണന നല്‍കുക
മിക്ക മാതാപിതാക്കളും അവരുടെ ശരീരം പരിപാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോടു സംസാരിക്കുന്നു. അവരോട് പല്ല് തേക്കാൻ പറയുന്നു, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുന്നു.
എന്നാല്‍, വളരെ കുറച്ച് രക്ഷിതാക്കള്‍മാത്രമേ തങ്ങളുടെ മനസ്സിനെ പരിപാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മക്കളോട് സംസാരിക്കാറുള്ളൂ. ശാരീരികമായി ശക്തരാകുന്നതിനൊപ്പം മാനസികമായും കുട്ടികളെ ശക്തരാകാൻ അവരെ ചില കാര്യങ്ങള്‍ നാം ബോധിപ്പിക്കേണ്ടതുണ്ട്.
അതിനായി, കുടുംബത്തിനും കുടുംബാഗങ്ങള്‍ക്കും മുൻഗണന നല്‍കുക എന്നതാണ് ആദ്യപടി. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും മാതാപിതാക്കളോടോ, സഹോദരങ്ങളോടോ പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കു ലഭ്യമാക്കണം. പ്രശ്നങ്ങള്‍ കേട്ടുകഴിഞ്ഞ് മുതിർന്നവർ കുട്ടിയുടെ കൂടെയുണ്ടാകുമെന്നു അവരെ ബോധ്യപ്പെടുത്തുകയും വേണം.
2. വികാരങ്ങളെക്കുറിച്ചു സംസാരിക്കുക
കോളേജ് വിദ്യാർഥികളില്‍ 60 ശതമാനവും, തങ്ങള്‍ കോളേജിനായി അക്കാദമികമായി തയ്യാറെടുത്തവരാണെന്നും എന്നാല്‍ വൈകാരികമായി തയ്യാറെടുത്തവരല്ലെന്നും പഠനങ്ങള്‍ പറയുന്നു.
നിരാശ, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ അസുഖകരമായ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കാൻ മാതാപിതാക്കള്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നും ഈ ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും പറയുന്നു.
'കോപം' അല്ലെങ്കില്‍ 'ആവേശം' എന്നുമാത്രമാണ് മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വികാരങ്ങളെ വിളിക്കുന്നത്. തല്‍ഫലമായി, കുട്ടികള്‍ അവരുടെ വികാരങ്ങള്‍ തിരിച്ചറിയാൻ പഠിക്കുന്നില്ല, ആ വികാരങ്ങളെ നേരിടാൻ ആവശ്യമായ കഴിവുകളും അവർ നേടുന്നില്ല.
അത് പരിഹരിക്കുന്നതിനായി നിങ്ങളുടെ ദൈനംദിന സംഭാഷണങ്ങളില്‍ വികാരപരമായ വാക്കുകള്‍ക്കൂടി ഉള്‍പ്പെടുത്തുക.
നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് തിരിച്ചറിയുകയും നിങ്ങളുടെ കുട്ടികളെ, അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക.
ആ വികാരങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചു സംസാരിക്കുകയും ആരോഗ്യകരമായ രീതിയില്‍ ആ വികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവരെ മുൻകൂട്ടി പഠിപ്പിക്കുകയും ചെയ്യുക.
3. യാഥാർഥ്യബോധത്തോടെ ചിന്തിക്കണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക
നിങ്ങളുടെ കുട്ടി സ്വയം സംശയിക്കുക, അമിതമായി സ്വയം കുറ്റപ്പെടുത്തുക, വിനാശകരമായ പ്രവചനങ്ങള്‍ അല്ലെങ്കില്‍ നിഷേധാത്മക ചിന്തകള്‍ എന്നിവ പ്രകടിപ്പിക്കുക…
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍, എങ്ങനെ വ്യത്യസ്തമായി ചിന്തിക്കണമെന്ന് അവരെ പഠിപ്പിക്കുക. സഹായകരമല്ലാത്ത ചിന്തകള്‍ എങ്ങനെ തിരിച്ചറിയാമെന്നും അവയെ കൂടുതല്‍ യാഥാർഥ്യബോധത്തോടെ പുനർനിർമ്മിക്കാമെന്നും അവരെ കാണിക്കുക.
നിങ്ങളുടെ ചിന്തകള്‍ എല്ലായ്പ്പോഴും ശരിയല്ലെന്നും ചിലപ്പോള്‍ നിങ്ങളുടെ മസ്തിഷ്കം പറയുന്നത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പ്രധാനമാണെന്നും വിശദീകരിക്കുക.
4. എങ്ങനെ പോസിറ്റീവ് ആക്ഷൻ എടുക്കാം എന്ന മാതൃക
തങ്ങളുടെ വികാരങ്ങള്‍ക്കു വിരുദ്ധമായി പെരുമാറാൻ കഴിയുമെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം. വാസ്തവത്തില്‍, അവരുടെ വികാരങ്ങള്‍ക്കു വിപരീതമായി പെരുമാറാൻ സാധിക്കും.
നിങ്ങളുടെ കുട്ടിക്ക് സ്കൂളില്‍ മോശം ദിവസമുണ്ടെങ്കില്‍, അവർ വീട്ടിലെത്തുമ്ബോള്‍ അവർക്ക് സന്തോഷമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാൻ അനുവദിക്കുക, അത് അവരെ സുഖപ്പെടുത്താൻ സഹായിക്കും.
നിങ്ങള്‍ നല്ല മാതൃകയായിരിക്കുക. ചിലപ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ക്കു വിരുദ്ധമായി നിങ്ങള്‍ പെരുമാറുന്നുവെന്ന് നിങ്ങളുടെ കുട്ടിയെ കാണിക്കുക. "എനിക്ക് ഇപ്പോള്‍ ക്ഷീണം തോന്നുന്നു.
പക്ഷേ, ഇവിടെ ഇരുന്ന് ടി. വി. കാണുന്നതിനുപകരം നമുക്കായി അത്താഴം ഉണ്ടാക്കാൻ പോകുന്നത് ഒരു നല്ല തിരഞ്ഞെടുപ്പാണെന്ന് എനിക്കറിയാം" എന്നതുപോലുള്ള കാര്യങ്ങള്‍ പറയുക.
5. പ്രശ്നപരിഹാരത്തില്‍ സജീവമായി ഏർപ്പെടുക
കുട്ടികളുടെ പ്രശ്‌നങ്ങളില്‍ അവർക്കുവേണ്ടി കടന്നു ചെല്ലാനും പ്രശ്നം പരിഹരിക്കാനും ശ്രദ്ധിക്കുക. അതുവഴി അവരില്‍ പ്രശ്‌നപരിഹാര കഴിവുകള്‍ വളർത്തിയെടുക്കാൻ അവസരങ്ങള്‍ ലഭ്യമാക്കാം.
നിങ്ങളുടെ കുട്ടി ഒരു പ്രശ്‌നം നേരിടുമ്പോള്‍ സ്വയം പരിഹാരം വികസിപ്പിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുക. ചിലപ്പോള്‍ അവരുടെ തീരുമാനം തെറ്റായിരിക്കാം. അത് ഒരു മികച്ച അധ്യാപനമാർഗമായി മാറ്റപ്പെടുമെന്നു തീർച്ചയാണ്.
കുട്ടികള്‍ക്കു മാത്രമല്ല, ജീവിതത്തില്‍ എല്ലാവർക്കും മാനസികശക്തി ആവശ്യമാണെന്നു വ്യക്തമാക്കുക. മാനസികമായി ശക്തരാകാനുള്ള തന്ത്രങ്ങളെക്കുറിച്ച് കുട്ടികളോടു സംസാരിക്കുക, തെറ്റുകളും പ്രശ്നങ്ങളും ഒരു പുതിയ സാധ്യതയുടെ നിമിഷങ്ങളാക്കി മാറ്റുക.
കടപ്പാട് : ലൈഫ് ഡേ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0