d262

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം; കെ.എസ്.ഇ.ബി. ജീവനക്കാര്‍ ഇന്ന് ഒരു മണിക്കൂര്‍ പണിമുടക്കും

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം; കെ.എസ്.ഇ.ബി. ജീവനക്കാര്‍ ഇന്ന് ഒരു മണിക്കൂര്‍ പണിമുടക്കും

തിരുവനന്തപുരം: ഇടതുപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 12 മുതല്‍ ഒരുമണിവരെ വൈദ്യുതി തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കും.

വൈദ്യുതിമേഖല സ്വകാര്യവത്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്. 

നാഷണല്‍ കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലും ഒരുമണിക്കൂര്‍ കെ.എസ്.ഇ.ബി. ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും.

ചണ്ഡീഗഢില്‍ വൈദ്യുതിമേഖല സ്വകാര്യവത്കരിക്കുന്നതിനെതിരേ സമരംചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പണിമുടക്ക്. ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും സ്വകാര്യവത്കരണത്തിനെതിരേ പ്രക്ഷോഭം നടക്കുകയാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)