പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

d208

പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍  അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍  മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു.
 ഫാ. ജോസഫ് പുത്തന്‍പുര മെമ്മോറിയല്‍ സെന്റ് ആന്റണി അവാര്‍ഡ് യുഗേഷ് തോമസ് പുളിക്കനും (കുറവിലങ്ങാട്, പാല രൂപത), ഡോ. എം. ജോണ്‍ ഐപ്പ് മെമ്മോറിയല്‍ സെന്റ് മറിയം തെരേസ അവാര്‍ഡ് കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസിനും (ഇരിങ്ങാലക്കുട രൂപത) ലഭിച്ചു.
ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ് മെമ്മോറിയല്‍ സെന്റ് മദര്‍ തെരേസ അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസിക്കും (പാലാ രൂപത), ജേക്കബ് മാത്യു പള്ളിവാതുക്കല്‍ മെമ്മോറിയല്‍ സെന്റ് ഫ്രാന്‍സിസ് അസീസി അവാര്‍ഡ് സാബു ജോസിനുമാണ് (എറണാകുളം-അങ്കമാലി അതിരൂപത).
അഡ്വ. ജോസി സേവ്യര്‍ മെമ്മോറിയല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ അവാര്‍ഡ് ടോമി ദിവ്യരക്ഷാലയത്തിനും (കോതമംഗലം രൂപത), ഡോ. ഫ്രാന്‍സിസ് കരീത്ര മെമ്മോറിയല്‍ സെന്റ് ജിയന്ന ബെറെറ്റ മൊല്ല അവാര്‍ഡ് മാര്‍ട്ടിന്‍ ജെ ന്യുനസിനും (വരാപ്പുഴ അതിരൂപത) ലഭിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)